നിലമ്പൂര്‍: അതി പുരാതന പ്രക്തനാ ഗോത്രവര്‍ഗ്ഗവും ഏഷ്യയിലെ തന്നെ ഏക ഗുഹാവാസികള്‍ എന്നും അറിയപ്പെടുന്ന ചോല നായ്ക്കര്‍ വസിക്കുന്ന അമരമ്പലം റിസര്‍വ് ഫോറെസ്റ്റിലെ കുപ്പുമലയിലെ ചെമ്പുകല്ല്
ആദിവാസി ഊരില്‍ നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 20 ന് ക്യാമ്പയിന്‍ നടത്തും.ക്യാമ്പയിനിന്റെ മുന്നോടിയായി ഊരിലുള്ളവരുടെ വിവര ശേഖരണം നടത്തി.
കൊടും കാട്ടിലൂടെ ദുര്‍ഘടമായ വനം പാതയില്‍ 14 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാലാണ് കുപ്പുമലയില്‍ എത്താന്‍ സാധിക്കുക.
ഇരുപതാം തിയ്യതി നടക്കുന്ന ക്യാമ്പയിനില്‍ ഊരില്‍ വസിക്കുന്നവര്‍ക്ക് വേണ്ട ആവശ്യവസ്തുകള്‍ മലപ്പുറം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പയിന്‍ ദിനത്തില്‍പാട്ടകരിമ്പ് സായ്വിളയില്‍ വച്ചു
കൈ മാറും.
നിലമ്പുര്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലെ പി.എല്‍.വി മാരായ ഷീബ ടി.കെ , അജേഷ് കെ. ,പാട്ടകരിമ്പ് ഊര് മൂപ്പന്‍ ഗോപാലന്‍, എന്നിവര്‍ നേതൃത്വം നല്‍കി.