പില്ലോ ചലഞ്ചിന് ശേഷം ന്യൂസ് പേപ്പര്‍ ചലഞ്ചുമായി പായല്‍ രാജ്പുത്,ഏറ്റെടുത്ത് ആരാധകര്‍
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ കാലം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയാണ് ലോകം.ഇഷ്ടപ്പെട്ട കാര്യങ്ങളും കൃഷിയും പടംവരയും പാട്ടും ചലഞ്ചുകളുമൊക്കെയായി ലോക്ക് ഡൗണ്‍ കാലം സിനിമാ ലോകത്തും ആഘോഷത്തിന് കുറവില്ല.
ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ചലഞ്ചുകള്‍ക്ക് പഞ്ഞമില്ലാത്ത കാലവുമാണ് ലോക്ക്ഡൗണ്‍.ക്വാറന്റൈന്‍ പില്ലോ ചലഞ്ച് എന്ന ഹാഷ് ടാഗോടെയാണ് പുതിയ ചലഞ്ച് എത്തിയിരിക്കുന്നത്. അതായത് തലയണകൊണ്ട് എങ്ങനെ മനോഹരമായി നഗ്‌നത മറയ്ക്കാം എന്നാണ് ചലഞ്ച്. ഏറെ രസകരമായ തലയണ ചലഞ്ച് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
തലയിണ മാത്രം ധരിച്ച് പില്ലോ ചലഞ്ചുമായി നടി പായല്‍ രജ്പുത് എത്തിയിരുന്നു. ഇതിന് പിന്നാലെ പത്രം വസ്ത്രമാക്കി പുതിയ ചലഞ്ചുമായാണ് താരെത്തിയിരിയ്ക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഈ പുതിയ ഫോട്ടോഷൂട്ട്. ഇത് ബ്രേക്കിംഗ് ന്യൂസ് ആണെന്നാണ് നടന്‍ ഹര്‍ഷ് രജ്പുത്തിന്റെ കമന്റ്. നിങ്ങള്‍ക്ക് എന്തും ചേരുമെന്നും കമന്റുകളുണ്ട്.