മധുവിധു തീരുംമുമ്പേ ഭര്‍ത്താവിനെ പിരിയുന്നതില്‍ മനംനെന്ത് നവവധു ഒതളങ്ങ കഴിച്ച് ജീവനൊടുക്കി
കോട്ടയം: വിവാഹ കഴിഞ്ഞ ഉടന്‍തന്നെ ഭര്‍ത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് ഒതളങ്ങ കഴിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്- ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ് പുതുവല്‍ നികര്‍ത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് അശ്വതിയുടെയും ശരത്തിന്റെയും വിവാഹം നടന്നത്. മധുവിധു അവസാനിക്കും മുമ്പ് ശരത് ലക്ഷദ്ലീപില്‍ ജോലിക്കായി പോകാന്‍ ഒരുങ്ങിയതാണ് അശ്വതിയെ മനോവിഷമത്തിലാക്കിയത്. ഭര്‍ത്താവിനെ യാത്രയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അശ്വതി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ശരത്തിന്റെ യാത്ര താത്കാലികമായി മുടക്കാന്‍ വേണ്ടി അശ്വതി ഒതളങ്ങ കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്കു ഭര്‍തൃവീട്ടില്‍ വച്ചാണ് അശ്വതി ഒതളങ്ങ കഴിച്ചത്. ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. അശ്വതിയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ് ശരത്തിനെതിരെ പരാതി നല്‍കാന്‍ അശ്വതിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ലെന്നു പോലീസ് അറിയിച്ചു.