FeaturedHome-bannerKeralaNews

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതൽ

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. വിതരണക്കാര്‍ ബെവ്കോക്ക് നല്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ 7 ശതമാനമാണ് വര്‍ദ്ധന. ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പ്പനയുമുള്ള ജവാന്‍ റം ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി.

ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ദ്ധനയുണ്ട്. വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ 1 ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്‍റേയും രണ്ടേകാല്‍ ലിറ്ററിന്‍റേയും ബ്രാന്‍ഡി ഉടന്‍ വില്‍പ്പനക്കത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില.

മദ്യത്തിന് 40 രൂപ വില കൂടുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബെവ്കോക്ക് 1 രൂപയും കമ്പനിക്ക് 4 രൂപയുമാണ് കിട്ടുന്നത്. വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് വര്‍ഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button