home bannerNationalNews
രാജ്യത്ത് കൊറോണ പടര്‍ത്തിയത് ഇന്ത്യയെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ത്തിയത് ഇന്ത്യയാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി. ഇന്ത്യയിലെ വൈറസ് ചൈന, ഇറ്റലി എന്നീ രാജ്യങ്ങളതിനേക്കാള്‍ മാരകമാണെന്ന് നേപ്പാള്‍ പാര്‍ലമെന്റില്‍ അദ്ദേഹം ആരോപിച്ചു.
നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍നിന്ന് വരുന്നവരാണ് രാജ്യത്ത് കൊവിഡ് പടര്‍ത്തുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ഇന്ത്യയില്‍നിന്ന് ആളുകള്‍ നുഴഞ്ഞ് കയറുന്നതില്‍ ചിലപ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുനിന്നുള്ള ആളുകളുടെ ഒഴുക്ക് കാരണം കൊവിഡിനെ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയിലെ വൈറസ് ഇപ്പോള്‍ ചൈന, ഇറ്റലി എന്നീ രാജ്യങ്ങളേക്കാളും മാരകമാണ്. കൂടുതല്‍ പേര്‍ രോഗബാധിതരാകുകയാണെന്നും ഓലി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News