NationalNews

നെറ്റ്,നീറ്റ് പ്രവേശന പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

ന്യുഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു. ജെ.എന്‍.യു, യു.ജി.സി പരീക്ഷകളും നെറ്റ്, നീറ്റ്, ഇഗ്നോ എന്നിവയുള്‍പ്പെടെ പ്രവേശന പരീക്ഷകളും മാറ്റിവച്ചു. മാനവ വിഭവശേഷി മന്ത്രാലയമാണ് തീരുമാനമെടുത്തത്. എല്ലാ പരീക്ഷകളുടെയും സമയപരിധി ഒരു മാസത്തേക്ക് നീട്ടാനാണ് തീരുമാനം.

<p>വിവിധ പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാറ്റിവയ്ക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചതായി മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല്‍ പറഞ്ഞു. ഐ.സി.ആര്‍ പരീക്ഷ, എന്‍സിഎച്ച്എംജി, മാനേജ്മെന്റ് കോഴ്സ് എന്നിവയുടെ പ്രവേശന പരീക്ഷകളും ഇതില്‍ ഉള്‍പ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.</p>

<p>പരീക്ഷകളുടെ പുതിയ ഷെഡ്യൂള്‍ തയ്യാറാക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം സി.ബി.എസ്.ഇ, നിയോസ്, എന്‍.ടി.എ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കി. സയംഭരണ സ്ഥാപനങ്ങളോട് പുതിയ അക്കാദമിക് കലണ്ടര്‍ തയ്യാറാക്കാനും നിര്‍ദ്ദേശം നല്‍കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ പരീക്ഷകള്‍ക്ക് അപേക്ഷിക്കാവുന്ന വിധത്തിലാണ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker