EntertainmentKeralaNews

കല്യാണത്തിന് മുന്നേ നയന്‍താര ​ഗര്‍ഭിണി?ഇവിടെ ആര്‍ക്കാണ് പ്രശ്നം, ശ്രദ്ധനേടി കുറിപ്പ്

ചെന്നൈ:താനും മണിക്കൂറുകള്‍ മുമ്ബാണ് നയന്‍താര – വിഘ്നേഷ് ശിവന്‍ ദമ്ബതികള്‍ തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം പങ്കുവച്ചത്.

വിഘ്നേഷ് ആയിരുന്നു കുഞ്ഞുങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച്‌ സന്തോഷം അറിയിച്ചത്. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താര ദമ്ബതികള്‍ക്ക് ആശംസയുമായി രം​ഗത്തെത്തിയത്. ഈ അവസരത്തില്‍ ഇരുവര്‍ക്കും ആശംസ അറിയിച്ച്‌ കൊണ്ട് യുവ എഴുത്തുകാരി ശ്രീ പാര്‍വതി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

നയന്‍‌താര – വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികള്‍. കല്യാണത്തിന് മുന്നേ നയന്‍‌താര ഗര്‍ഭിണി ആയിരുന്നെങ്കില്‍ ഇവിടെ ആര്‍ക്കാണ് പ്രശ്നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? Pls step back from someone’s personal space. Anyways wishes to both stars’, എന്നാണ് ശ്രീ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.

ഏഴ് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ജൂണ്‍ 9ന് ആയിരുന്നു നയന്‍താര- വിഘ്നേഷ് ശിവന്‍ വിവാഹം നടന്നത്. മഹാബലിപുരത്തു വച്ച്‌ നടന്ന വിവാഹ ചടങ്ങില്‍ പ്രമുഖരായ നിരവധി സിനിമാ താരങ്ങളാണ് പങ്കെടുത്തത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയവര്‍ വിവാഹത്തില്‍ നിറസാന്നിധ്യമായിരുന്നു.

നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നത്. ശേഷം ഇരുവരുടേതുമായി പുറത്തുവന്ന വീഡിയോകളും ചിത്രങ്ങളും സമൂമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. 2021 സെപ്റ്റംബറില്‍ ആണ് തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര വെളിപ്പെടുത്തിയത്.

നയന്‍താര- വിഘ്നേഷ് വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സിലൂടെ ആണ് റിലീസ് ചെയ്യുക. ഗൌതം മേനോന്‍ ആണ് ഈ വീഡിയോയുടെ സംവിധായകന്‍. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താര വിവാഹ വീഡിയോ പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് ഇരട്ടി മധുരമായി മാതാപിതാക്കളായ വിവരം ദമ്ബതികള്‍ അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker