എല്ലാം ഭയങ്കര നല്ലതാണെന്നും, ഒരു പ്രശ്നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല, എന്റെ പ്രചോദനം മഞ്ജു ചേച്ചിയാണ് നവ്യ നായർ
കൊച്ചി:മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ് നവ്യ നായർ. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന ഒരൊറ്റ കഥാപാത്രം ധാരാളമാണ് നമ്മൾ എന്നും നവ്യയെ ഓർത്തിരിക്കാൻ, 2001 ൽ പുറത്തിറങ്ങിയ ‘ഇഷ്ടം’ എന്ന സിനിമയിൽ കൂടിയാണ് നവ്യ സിനിമ രംഗത്ത് ചുവട് വെച്ചത്, തുടക്കം തന്നെ അതി ഗംഭീരം ആയത്കൊണ്ട് പിന്നീടങ്ങോട്ട് നവ്യയുടെ സമയം ആയിരുന്നു. വളരെ ചെറുപ്പം മുതൽ ശാസ്ത്രീയമായ രീതിയിൽ നൃത്തം അഭ്യസിച്ചിരുന്ന നവ്യ സ്കൂളിൽ കലാതിലകമായിരുന്നു, ഡിഗ്രിക്കായി താരം ഇഗ്ളീഷാണ് തിരഞ്ഞെടുത്തത്, ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മിടുക്കിയായിരുന്നു താരം, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയാകുന്നത്, വിവാഹ ശേഷം മുംബയിൽ താമസമാക്കിയ നവ്യ സിനിമയൽ നിന്നും ഇടവേള എടുത്തിരുന്നു.
ശേഷം മകന്റെ ജനനം. സായി കൃഷ്ണ. ശേഷം മലയാള സിനിമയിൽ സീന്‍ ഒനു നമ്മുടെ വീടു എന്ന ചിത്രത്തിലൂടെയാണ് നവ്യ വീണ്ടും മലയാള സിനിമകളിലേക്ക് വന്നത്. ശേഷം ദൃശ്യത്തിന്റെ കന്നഡ പതിപ്പും നവ്യ ചെയ്തിരുന്നു. ഇപ്പഴിതാ ഒരു പതിറ്റാണ്ട് കാലത്തെ ഇടവേളക്ക് ശേഷം നവ്യ വീണ്ടും തന്റെ തട്ടകത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’യിലൂടെയാണ് നവ്യയുടെ മടങ്ങിവരവ്. മാര്‍ച്ച് 18 ന് ആണ് ചിത്ര തിയേറ്ററുകളില്‍ എത്തുന്നത്. ശ്ക്തമായ ഒരു സ്ത്രീകഥാപാത്രമാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുറത്തു വന്ന ടീസറും ചിത്രത്തിന്റെ മറ്റു വിശേഷങ്ങളും നിറഞ്ഞ കയ്യടിയോടേയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
ഒരു പരിപാടിയിൽ പങ്കെടുത്തതിന്റെ പ്രോമോ വീഡിയോ ചാനൽ പുറത്ത് വിട്ടിരുന്നു അതിൽ നവ്യ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും എന്റെ ഇന്‍സ്പിരേഷന്‍ തന്നെയാണെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.
കൂടാതെ അടുത്തിടെ ഏറെ ചർച്ചയായ നടിയുടെ വിവാഹജീവിതത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സിനിമയിലും ഗോസിപ്പിലുമൊക്കെ കാണുന്നതുപോലെ വൈകാരിക രംഗങ്ങളും സംഘട്ടനങ്ങളുമൊക്കെയുള്ള ഒരു തിരക്കഥയാണോ വിവാഹ ജീവിതം എന്ന ചോദ്യത്തിന് എല്ലാവരുടേയും ഒക്കെ പോലെ തന്നെ സാധാരണ ജീവിതമാണെന്നായിരുന്നു നവ്യയുടെ മറുപടി. എല്ലാം ഭയങ്കര നല്ലതാണെന്നും ഒരു പ്രശ്നവും ഇല്ലാത്ത ജീവിതമാണെന്നൊന്നും നുണ പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നവ്യ പറയുന്നുണ്ട്. കൂടാതെ സന്തോഷുമായുള്ള വിവാഹം കഴിഞ്ഞ് മുംബൈയില്‍ എത്തിയ ശേഷം താന്‍ നേരിട്ട ഒറ്റപ്പെടലിനെ കുറിച്ചും അഭിമുഖത്തില്‍ താരം പറയുന്നുണ്ട്. ‘അവിടെ ഞാന്‍ ഒരാള്‍ മാത്രം. എന്ത് ചെയ്യാനാ ഒന്നും ചെയ്യാനില്ല. ഒരുപാട് ബോറടിച്ച ദിവസങ്ങൾ ആയിരുന്നു അതെന്നും നവ്യ പറയുന്നുണ്ട്..