ഒരു പ്രണയവും ഞാൻ മറന്നിട്ടില്ല, മനസ് ആർക്കും വിട്ടുകൊടുത്തിട്ടുമില്ല’: മനസുതുറന്ന് നവ്യ
കഴിഞ്ഞ പത്ത് വർഷം കൊണ്ട് സിനിമ ഏറെ മാറിയെന്ന് നവ്യ നായർ. വലിയ ഇടവേളയ്ക്കു ശേഷം നവ്യ കേന്ദ്ര കഥാപാത്രമാകുന്ന ‘ഒരുത്തീ’ തീയറ്ററുകളിൽ എത്തുമ്പോഴാണ് താരം മനസുതുറന്നത്. ഒരു അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
‘ഒരു ഇടവേളയ്ക്കു ശേഷം മടങ്ങി വരുമ്പോൾ പഴയ സ്വീകാര്യതയ്ക്ക് കോട്ടം ഉണ്ടാകുമോ എന്ന ഭയം മാത്രമേയുള്ളൂ. തിരിച്ചു വരവിന്റെ സമയത്ത് മഞ്ജു വാരിയർ ഒത്തിരി പ്രചോദനമേകിയിട്ടുണ്ട്.ജീവിതത്തിൽ പ്രണയം ഉണ്ടായിട്ടുണ്ട്. ഒരു പ്രണയവും ഞാൻ മറന്നിട്ടില്ല. ലോകത്ത് ഏറ്റവും സന്തോഷമുള്ള കാര്യം ബീയിങ് ഇൻ ലവ് ആണ്. ’– നവ്യ പറയുന്നു.
അതേസമയം ദിലീപിനെ പറ്റിയുള്ള ചോദ്യങ്ങള്‍ തനിക്ക് സങ്കോചം ഉണ്ടാക്കുമെന്ന് നവ്യ വ്യക്തമാക്കി. ഇക്കാര്യത്തെ പറ്റി താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ ആധികാരികമായി പറയാനാവില്ലെന്നും നവ്യ പറഞ്ഞു. മറുപടി പറഞ്ഞ് വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നവ്യ പറയുന്നു.
എന്റെ സഹപ്രവര്‍ത്തക അനുഭവിച്ച ബുദ്ധിമുട്ട് … അത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. എന്നും അവളുടെ കൂടെ തന്നെയാണ് എന്നതില്‍ മാറ്റമില്ല. ഡബ്ല്യൂ.സി.സി കൊണ്ടു വന്ന ഒരുപാട് കാര്യങ്ങളുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനായി ഒരിടം എന്ന ഒരു ആശയം നല്ലത് തന്നെയാണ്. ഞാന്‍ മുംബൈയിലായതിനാലാണ് മീറ്റിംഗിലൊന്നും പങ്കെടുക്കാന്‍ സാധിക്കാഞ്ഞത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നില്ല എന്ന കാര്യം ഡബ്ല്യൂ.സി.സി ഉന്നയിച്ചപ്പോഴാണ് അതിന് ഒരു അനക്കം വെച്ചത്. വേഗം തന്നെ ഈ റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം,’ നവ്യ പറഞ്ഞു.
ഒരു ഇടവേളയ്ക്കു ശേഷം തിരികെവരുമ്പോൾ ബാലാമണിയെപ്പോലെ എന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്ന ഒരു കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. രാധാമണി അത്തരത്തിലുള്ള ഒരു കഥാപാത്രമാണ്. ഇവർ രണ്ടു രീതിയിലുള്ള സ്ത്രീകളാണ്. ബാലാമണിക്കു ഭക്തിയുണ്ട്. രാധാമണി ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി കഷ്ടപ്പെടുന്ന സ്ത്രീയാണ്. ബാലാമണിയെപ്പോലെ ഫാന്റസിയിൽ ജീവിക്കുന്ന പെൺകുട്ടിയല്ല. രാധാമണിയുടെ ജീവിതത്തിലെ മൂന്നു ദിവസങ്ങളാണു സിനിമയിലുള്ളത്. 18ന് ആണ് റിലീസ്.
നിരന്തരമായി സിനിമ കാണുന്ന ഒരാളാണു ഞാൻ. അതുകൊണ്ടു തന്നെ സിനിമയിലെ മാറ്റങ്ങളും എന്റെയുള്ളിൽ ഉണ്ട്. അമാനുഷിക കഥാപാത്രങ്ങളുള്ള സിനിമകളും റിയലിസ്റ്റിക്, ആർട്ടിഫിഷ്യാലിറ്റി സിനിമകളും മാറിമാറി വരും. നടിമാർക്കു പ്രാധാനമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നല്ലോ. ശാരദാമ്മ, ജയഭാരതി, ഷീലാമ്മ. ഇവരുടെ പേരിൽ അറിയപ്പെടുന്ന സിനിമകൾ. ആ ഒരു കാലം തിരികെവരണമെന്ന് ആഗ്രഹിക്കുന്ന ആളാണു ഞാൻ.
എന്റെ സ്ഥായീഭാവം നാട്ടിൻപുറത്തെ സ്ത്രീയായതുകൊണ്ട് അതിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാലും ശക്തമായ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
സോഷ്യൽ മീഡിയയല്ല ജീവിതം. അവിടത്തെ എല്ലാ വാർത്തയ്ക്കും ഒരാഴ്ചത്തെ ആയുസ്സ് മാത്രമേയുള്ളു. സോഷ്യൽ മീഡിയയിൽ എന്നെക്കുറിച്ചു നല്ലതു പറഞ്ഞാലും മോശം പറഞ്ഞാലും അതിൽ സത്യമില്ല. ഇത്തരം ഗോസിപ്പുകളെ അവഗണിക്കുകയാണു ചെയ്യുന്നത്. കഥാപാത്രങ്ങൾ ആഴത്തിൽ മനസ്സിൽ പതിച്ചു എന്നതിന്റെ തെളിവാണു ട്രോളുകൾ. കാണുമ്പോൾ സന്തോഷമേ തോന്നാറുള്ളൂ.