നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്ന വാർത്ത ഞെട്ടലുണ്ടാക്കി, നവ്യ തുറന്ന് പറയുന്നു
കൊച്ചി:5 വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ വെച്ച് നടിയെ ആക്രമിച്ചതും അതിനെത്തുടർന്ന് നടന്ന സംഭവവികാസങ്ങളും നമ്മൾ കണ്ടുകഴിഞ്ഞിരിക്കുന്നു. കേവലം കേട്ട് കേൾവി മാത്രമുള്ള കാര്യങ്ങളാണ് ഈ കേസ് തുടങ്ങിയത് മുതൽ കേരള ജനത കാണാൻ തുടങ്ങിയത്. വര്‍ഷങ്ങള്‍ ഏറെ പിന്നിടുമ്പോഴും വാദപ്രതിവാദങ്ങള്‍ വാശി ചോരാതെ കോടതി മുറികളില്‍ പ്രതിധ്വനിക്കുകയാണ്. നടിയെ പിന്തുണച്ചും, ദിലീപിനെ പിന്തുണച്ചും നിരവധി പേർ ഇക്കാലയളവ് കൊണ്ട് തന്നെ എത്തിക്കഴിഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്ന വാർത്ത ഞെട്ടൽ ഉളവാക്കിയെന്ന് നടി നവ്യ നായർ. ആക്രമത്തെ അതിജീവിച്ച നടി സാധരണക്കാരയ സത്രീകള്‍ക്ക് പ്രചോദനമാണ് . നിരവധിപേർ അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ ആരൊക്കെ അവള്‍ക്കൊപ്പമുണ്ടന്ന് പറഞ്ഞാല്‍ ആള്‍കൂട്ടത്തിലേക്ക് വരുമ്പോള്‍ അതിജീവിത തനിച്ച് തന്നെയാണ്. അത്തരം അവസ്ഥയെ തരണം ചെയ്ത് അതിശക്തമായ തിരിച്ച് വരുമ്പോള്‍ അത് സാധാരണക്കാരായ നിരവധി ഇരകള്‍ പ്രചോദനമാകും. അവൾ അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നൽകാൻ അഞ്ച് വർഷമെടുത്തുവെന്നും നവ്യ നായർ ചൂണ്ടിക്കാട്ടുന്നു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
‘അവൾ അതിജീവിച്ച് തിരിച്ചുവന്ന് ഒരു അഭിമുഖം നൽകാൻ അഞ്ച് വർഷമാണ് എടുത്തത്. നമ്മൾ ആരെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഇട്ടാൽ അതിൽ അവള്‍ ഒരു ലൈക്ക് ചെയ്യും അല്ലെങ്കിൽ ഷെയർ ചെയ്യും. അതിനപ്പുറത്തേക്ക് നമ്മൾ ഒന്നും അനുഭവിക്കുന്നില്ല. അതിനാൽ അവൾക്കൊപ്പം ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും ആൾക്കൂട്ടത്തിൽ ഒറ്റയ്ക്ക് തന്നെയാണ്. അതിൽ നിന്ന് അതിജീവിച്ച് വരുമ്പോൾ സാധാരണക്കാരായ ഇരകൾക്കും അതിജീവിതരാകാൻ പ്രചോദനം നൽകും.
ആക്രമണം നേരിട്ടപ്പോള്‍ അതിജീവിതയ്ക്ക് ഭൂരിഭാഗം പേരും പിന്തുണ നല്‍കിയിരുന്നു. ചിലർ മാത്രം അല്ലാതെയും പ്രവർത്തിച്ചിട്ടുണ്ട. അതിന്റെ പേരില്‍ മുഴുവന്‍ സിനിമ വ്യവസായത്തേയും പഴിക്കേണ്ട ആവശ്യമില്ല. അതിപ്പോള്‍ ഏത് സംഭവം ഉണ്ടായാലും 80 ശതമാനം പിന്തുണച്ചും 20 ശതമാനം പേർ എതിർത്തും വരും. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ നമുക്ക് സിനിമയെ കുറ്റ് പറയാന്‍ പറ്റില്ല. അത് വ്യക്തി അധിഷ്ഠിതമാണ്. വിഷയത്തില്‍ താനും നടിക്ക് പൂർണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്ന വാർത്ത ഞെട്ടലുണ്ടാക്കി. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ദിലീപേട്ടൻ. എന്റെ ആദ്യത്തെ ചിത്രത്തിലെ നായകനായിരുന്നു. അദ്ദേഹവും മഞ്ജു ചേച്ചിയും ചേർന്ന് തെരഞ്ഞെടുത്തത് കൊണ്ടാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. എന്റെ സ്ഥാനത്ത് ആരായാലും അത് ഞെട്ടൽ ഉണ്ടാക്കും. എന്നാൽ ദിലീപുമായി സംസാരിച്ചിട്ടില്ല. ഞാനും ഒരു കുടുംബസ്‌ത്രീയാണ്. ആവശ്യമില്ലാത്ത പ്രശ്നങ്ങളിലേക്ക് കടക്കാൻ പറ്റില്ലെന്നും നവ്യനായർ വ്യക്തമാക്കുന്നു.