25.5 C
Kottayam
Monday, June 3, 2024

മോദിയുടെ അനന്തരവള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

Must read

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനന്തരവള്‍ സോനല്‍ മോദി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. ഗുജറാത്തിലെ അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് സോനല്‍ മോദി മത്സരിക്കുക. പ്രധാനമന്ത്രിയുടെ ബന്ധു എന്ന നിലയിലല്ല, ബിജെപി പ്രവര്‍ത്തക എന്ന നിലയിലാണ് താന്‍ മത്സരിക്കുന്നതെന്ന് സോനല്‍ പറഞ്ഞു.

നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെ മകളാണ് സോനല്‍ മോദി. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന് ഈയിടെ ഗുജറാത്ത് ബിജെപി അറിയിച്ചിരുന്നു. അത് മറികടന്നാണ് സോനല്‍ മോദിക്ക് സീറ്റ് നല്‍കിയത്.

”വനിതാ വാര്‍ഡിലെ സീറ്റാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. മുന്‍പ് ഞാന്‍ സജീവ ബിജെപി പ്രവര്‍ത്തകനായിരുന്നു. പിന്നീട് എന്റെ കുട്ടികളെ വളര്‍ത്താന്‍ ഞാന്‍ ഒരു ഇടവേള എടുത്തു. ഇപ്പോള്‍ എന്റെ കുട്ടികള്‍ വളര്‍ന്നു. ഇനി പൊതുജനങ്ങള്‍ക്കായി എനിക്ക് കൂടുതല്‍ സമയം മാറ്റിവെക്കാം. അതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാന്‍ തീരുമാനിച്ചത്.”- സോനല്‍ മോദി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week