News

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോദി വിദേശത്തേക്ക്; ബംഗ്ലാദേശിന്റെ സ്വതന്ത്ര്യദിന ആഘോഷത്തില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: കൊവിഡ് ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം ബംഗ്ലാദേശിലേക്ക്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന മോദി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തും. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മോദി വീണ്ടും വിദേശയാത്രകള്‍ ആരംഭിക്കുന്നത്. കൊവിഡിനുശേഷമുള്ള ആദ്യ യാത്ര ഇന്ത്യയ്ക്ക് ആഴത്തില്‍ സൗഹൃദമുള്ള അയല്‍ രാജ്യത്തേക്ക് ആണെന്നത് സന്തോഷം നല്‍കുന്നതാണെന്ന് മോദി പറഞ്ഞു. ബംഗ്ലാദേശിന്റെ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കാനും സന്ദര്‍ശനം ഉപയോഗിക്കുമെന്ന് മോദി പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനമായി വിദേശയാത്ര നടത്തിയത് 2019 നവംബറിലാണ്. ആ മാസം 13 മുതല്‍ 15 വരെ ബ്രസീലില്‍ അദ്ദേഹം ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. അതിനു ശേഷം ലോക്ക്ഡൗണും മറ്റും കാരണങ്ങളും മൂലം പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തിയിരുന്നില്ല.

പാര്‍ലമെന്റ് സമ്മേളനവും അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനവും കഴിഞ്ഞ ശേഷമായിരുന്നു രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button