EntertainmentKeralaNews

‘നന്ദി മമ്മൂക്ക’ മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ദീപം തെളിയിക്കാനുള്ള ആഹ്വാനത്തിന് പിന്തുണ നല്‍കിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമ്മൂട്ടിയുടെ വീഡിയോ പങ്കിട്ടാണ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നന്ദി പറഞ്ഞത്.

<p>’നന്ദി, മമ്മുക്ക. ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള നിങ്ങളെപ്പോലുള്ളവരുടെ ഹൃദയംഗമമായ ആഹ്വാനമാണ് കൊവിഡ് 19ന് എതിരായ പോരാട്ടത്തില്‍ നമ്മുടെ രാജ്യത്തിന് വേണ്ടത്’- എന്ന കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.</p>

<p>കോവിഡെന്ന മഹാ വിപത്തിനെതിരെ നമ്മുടെ നാട് ഒറ്റെക്കെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എല്ലാ പിന്തുണകളും ആശംസകളും നേരുന്നതായി മമ്മൂട്ടി ഫെയ്‌സ്ബുക്ക് പേജിലിട്ട വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.</p>

<p>കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കാനാണ് പ്രതീകാത്മകമായി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റ് നേരം ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.</p>

<p>ചിരാതുകള്‍, മെഴുകുതിരികള്‍, ടോര്‍ച്ച്, മൊബൈല്‍ ഫ്ളാഷ് ലൈറ്റ് എന്നിവ തെളിയിക്കാമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. ഒന്നിച്ച് തെളിയുന്ന വെളിച്ചത്തില്‍, ആ തേജസില്‍ എല്ലാവരുടേയും ഉള്ളില്‍ ഐക്യത്തിന്റെ വെളിച്ചം നിറയുമെന്നും ഒറ്റക്കാണ് എന്ന തോന്നല്‍ ദൂരീകരിക്കപ്പെടുമെന്നുമാണ് ദീപം തെളിയിക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker