ന്യൂഡല്‍ഹി: സ്വയംപര്യാപത്രാകേണ്ടതിന്റെ പ്രാധാന്യമാണ് കൊവിഡ് നമ്മെ പഠിപ്പിക്കുന്നതെന്നും രാജ്യം സ്വയംപര്യാപ്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വന്തം നിലയില്‍ പ്രതിരോധം വികസിപ്പിക്കണം. രാജ്യത്തിന്റെ പുറത്തുനിന്നുള്ള സഹായമല്ല അഭ്യര്‍ഥിക്കേണ്ടത്. പഞ്ചായത്തുകളുടെ ശക്തിയാണ് ജനാധിപത്യത്തിന്റെ ശക്തി. ഒന്നേകാല്‍ ലക്ഷം പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് എത്തിച്ചുവെന്നും മോദി പറഞ്ഞു.
കൊവിഡ് നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു. നമ്മുടെ പ്രവര്‍ത്തനശൈലി മാറണം. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News