”അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു.. അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്.. പ്രതികാരം അത് വീട്ടാനുള്ളതാണ്…….മധുരപ്രതികാരം” കരളലിയിച്ച് നന്ദു മഹാദേവയുടെ കുറിപ്പ്
ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച് ജീവത വിജയം കൈവരിച്ച നന്ദു മഹാദേവ ഏവര്‍ക്കും ജീവിക്കാന്‍ ഒരു പ്രചോദനമാണ്. കീമോയുടെ വേദനകളിലും മനോധൈര്യം കൈവിടാതെയുള്ള നന്ദുവിന്റെ പോരാട്ടത്തെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ മറ്റുള്ളവര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അമ്മയെ കയ്യിലേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പലരുടെയും മനസു നിറക്കുന്നത്. ഒരിക്കല്‍ ഒരു കാല്‍ നഷ്ടപ്പെട്ട്, കീമോയുടെ വേദനയില്‍ തളര്‍ന്ന് കിടന്ന തന്നെ എടുത്തുകൊണ്ടു നടന്ന അമ്മയോടുള്ള സ്നേഹം നന്ദു കുറിപ്പില്‍ പങ്കുവെയ്ക്കുന്നു.
നന്ദുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
”അമ്മയുടെ മകന്‍ ആണ്‍കുട്ടിയാണ് കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കാലും നഷ്ടപ്പെട്ട് കീമോ കൊണ്ട് തളര്‍ന്ന് കിടന്ന എന്നെയും എടുത്തുകൊണ്ട് അമ്മ നടന്നു…
അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു.. അമ്മയേം എടുത്തുകൊണ്ട് ഞാനും നടക്കുമെന്ന്..
പ്രതികാരം അത് വീട്ടാനുള്ളതാണ്…….മധുരപ്രതികാരം”