KeralaNationalNews

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി എന്‍.വി. രമണ ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി: സുപ്രീകോടതിയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാവിലെ 11 മണിയ്ക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വളരെ കുറച്ചു പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.

അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്ന് ഉണ്ടാകില്ലെന്നാണ് വിവരം. 2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് എൻ വി രമണയുടെ കാലാവധി. ചുമതലയേറ്റ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബാഗംങ്ങൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും അവസരം ഉണ്ടാകാറുണ്ട്. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിന് ഇതിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

കോവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയ എടുത്ത കേസ് എൻ വി രമണ ചൊവ്വാഴ്ച്ച പരിഗണിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker