കോട്ടയം: കാഞ്ഞിരപ്പള്ളി എം.എല്‍.എ എന്‍. ജയരാജിന്റെ മാതാവും മുന്‍മന്ത്രി പ്രൊഫ. കെ. നാരായണ കുറുപ്പിന്റെ ഭാര്യയുമായ കോട്ടയം കറുകച്ചാല്‍ ചമ്പക്കരയില്‍ കെ. ലീലാദേവി നിര്യാതയായി. 85 വയസായിരിന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് കറുകച്ചാലിലെ വീട്ടുവളപ്പില്‍.
മറ്റ് മക്കള്‍: എന്‍.ജയകൃഷ്ണന് (കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശികകേന്ദ്രം അസി. ഡയറക്ടര്‍),ജയശ്രീ, ജയമോഹിനി, ജയമോഹന്, ജയപ്രകാശ്, അമ്പിളി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News