BusinessKeralaNewsRECENT POSTS

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടാനൊരുങ്ങുന്നു; രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

കൊച്ചി: സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരളം വിടാനൊരുങ്ങുന്നു. മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഇതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.

കേരളത്തില്‍ മൂത്തൂറ്റിന് അറുന്നൂറോളം ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്. 2016 മുതല്‍ വിവിധ ബ്രാഞ്ചുകളിലായി സിഐടിയു പ്രവര്‍ത്തകര്‍ സമരം നടത്തുകയാണ്. സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണ്. സിഐടിയു സമരം തുടര്‍ന്നാല്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്മെന്റ് പറയുന്നത്.

ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി മുത്തൂറ്റിന്റെ വിവിധ ബ്രാഞ്ചുകളില്‍ സിഐടിയു സമരം നടത്തുന്നത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേധനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സമവായ ചര്‍ച്ചയ്ക്ക് മുത്തൂറ്റ് മാനേജ്മെന്റ് തയ്യാറായില്ലെന്നാണ് സിഐടിയു നേതൃത്വം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button