മുംബൈ: മുംബൈയിൽ 22-കാരിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം തീകൊളുത്തി കൊന്നു. മുംബൈ സ്വദേശിനിക്കാണ് കാമുകനിൽ നിന്നും ആക്രമണം ഉണ്ടായത്. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് യുവതിയുടെ പങ്കാളിയെ അറസ്റ്റ് ചെയ്തു. രാജൂറാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കരച്ചിൽ കേട്ടെത്തിയ ഒരു ഫാമിന്റെ ഉടമയാണ് യുവതിയെ കണ്ടെത്തിയത്. പോലീസ് ആംബുലൻസുമായി എത്തിയ ശേഷം വൈകുന്നേരത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഞായറാഴ്ച ഉച്ചയോടെ യുവതി മരിച്ചതായും ഡിവൈഎസ്പി പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News