CrimeNationalNewsRECENT POSTS
അവിഹിത ബന്ധമുണ്ടെന്ന് സംശയം 19കാരിയായ കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി
നാഗ്പൂര്‍: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പത്തൊമ്പതുകാരിയായും മോഡലുമായ കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഖുഷി പരിഹാര്‍ എന്ന നാഗ്പൂര്‍ സ്വദേശിയായ മോഡലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഖുഷിയുടെ കാമുകനായ അഷ്റഫ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
പന്തുര്‍ണ-നാഗ്പൂര്‍ ഹൈവേയുടെ വശത്ത് നിന്നും മുഖം തകര്‍ന്ന നിലയില്‍ യുവതിയുടെ മൃതദേഹം കിടക്കുന്നതായി ശനിയാഴ്ചയാണ് പോലീസിന് വിവരം ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് മരിച്ച പെണ്‍കുട്ടി ഖുഷിയാണെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണത്തിനൊടുവില്‍ ഇവരുടെ കാമുകന്‍ അഷ്റഫ് ഷെയിഖിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News