KeralaNews

ഒ.ടി.ടി,ഓണ്‍ലൈൻ നിയന്ത്രണങ്ങൾക്കെതിരെ മുരളി ഗോപി

ഇന്ത്യയില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ നടനും സംവിധായകനുമായ മുരളി ഗോപി പ്രതികരിക്കുന്നു. സർഗാത്മകതയെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരേ എല്ലാവരും രംഗത്തുവരണ​െമന്നും അദ്ദേഹം ആവശ്യം ഉന്നയിക്കുകയുണ്ടായി. രാഷ്ട്രീയ അജണ്ട, പ്രത്യയശാസ്ത്ര പ്രചരണം എന്നിവയിൽ നിന്ന് സൃഷ്ടിപരമായ ഉള്ളടക്കങ്ങളെ സംരക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യത്തിലും പരമപ്രധാനമാണ്. ഏതൊരു ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമിലും കലാപ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തടയേണ്ടതാണ്​. ആവശ്യമെങ്കിൽ ഇതിനായി നിയമ പോരാട്ടം നടത്തണമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിക്കുകയുണ്ടായി.

ഇന്ത്യയില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറാണ്​ തീരുമാനിക്കുകയുണ്ടായത്​. ഇവയെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. വിജ്ഞാപനത്തിൽ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് തിങ്കളാഴ്ച ഒപ്പുവെച്ചു. ഇതോടെ കേന്ദ്രസർക്കാർ ചട്ടങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ബാധകമാക്കുന്നതാണ്.

ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്ക് പുറമെ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും ഷോപ്പിങ് സൈറ്റുകൾക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വിവരം ലഭിക്കുന്നത്.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. ഒ.ടി.ടി പ്ളാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്രബോഡി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹർജി സുപ്രീംകോടതിയിലെത്തുകയുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിയിൽ കേന്ദ്രസർക്കാറിനും വാർത്താവിതരണ മന്ത്രാലയത്തിനും ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷനും കോടതി നോട്ടീസ് അയച്ചിരുന്നു. നിലവിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ സ്വതന്ത്ര ബോഡികളോ നിയമമോ നിലവില്ലെന്നും ഇതാവാശ്യമാണെന്നുമായിരുന്നു കേന്ദ്രസർക്കാറിന്‍റെ നിലപാട്. ഇതിന്‍റെ ചുവടുപിടിച്ചാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker