കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മൂന്നാറില്‍ കയ്യേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.കയ്യേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നു.ഇത് പൊതുജങ്ങളോടുള്ള വഞ്ചനയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക വഴി കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ആണ് മൂന്നാറില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഒരു വശത്ത് കയ്യേറ്റങ്ങളെ എതിര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ മറുവശത്തു കയ്യേറ്റക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതായും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. മൂന്നാറില്‍ അനുമതി ഇല്ലാതെ വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിച്ചതിനെതിരെ പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം.