NationalNewspravasiTop Stories
മുംബൈയില്‍ നാലു നിലകെട്ടിടം തകര്‍ന്ന് 2 പേര്‍ മരിച്ചു,നിരവധിപേര്‍ കുരുങ്ങിക്കിടക്കുന്നു
മുംബൈ: നാലുനില കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 15 ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും വിവരം. മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ ശാന്തി നഗറില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം. 8 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടം നിയമവിരുദ്ധമായാണ് നിര്‍മിച്ചിട്ടുള്ളത്.
ആളുകളെ ഇതില്‍ നിന്ന് ഒഴിപ്പിച്ചിരുന്നെങ്കിലും അനുവാദമില്ലാതെ താമസിച്ചവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന (ചഉഞഎ)യുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News