തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് പോലും മുഖ്യമന്ത്രി വര്‍ഗീയതയാണ് പ്രസംഗിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വികസന വിഷയങ്ങളിലെ സംവാദങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും മഞ്ചേശ്വരത്ത് പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റിടങ്ങളില്‍ പറയുമോ എന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഏകീകൃത നിലപാടില്ലെന്നു പറഞ്ഞ കെപിസിസി അധ്യക്ഷന്‍ അഞ്ച് സ്ഥലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് അഞ്ച് നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News