KeralaNewsPolitics

മുഖ്യമന്ത്രി എത്രയും വേഗം ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് എത്രയും വേഗം ഒഴിയുന്നതാണ് നല്ലതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള പോലീസില്‍ അച്ചടക്കരാഹിത്യവും അരാജകത്വവും വര്‍ധിക്കുന്നത് മുഖ്യമന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന എന്തു വൃത്തികേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

സഹപ്രവര്‍ത്തകന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നതും കണ്ണൂര്‍ എആര്‍ ക്യാംപില്‍ ജാതിപ്പേര് വിളിച്ച് പോലീസ് ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചതും സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതിന് ഉദാഹരണങ്ങളാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button