EntertainmentKeralaNews

ആ സ്ത്രീയെ എനിക്ക് അറിയില്ല, ഞാന്‍ വഞ്ചിച്ചിട്ടില്ല, സത്യം ഒരു നാള്‍ പുറത്ത് വരും; യുവതിയുടെ പരാതിയില്‍ പ്രതികരണം അറിയിച്ച് നടന്‍ ആര്യ

ചെന്നൈ:മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ആര്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം അച്ഛനായത്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വിശാല്‍ തന്നെയാണ് നടന് പെണ്‍കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. മാത്രമല്ല, ആരാധകരുടെ ഇഷ്ട താരദമ്പതികളാണ് ആര്യയും സയേഷയും. ഇരുവരുടെയും വിശേഷങ്ങള്‍ അറിയുവാന്‍ സിനിമാ പ്രേമികള്‍ക്കും ഏറെ ഇഷ്ടമാണ്.

സര്‍പട്ട പരമ്പരൈയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലൂടെ തമിഴില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ആര്യ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ നടന്റെ ഗംഭീര പ്രകടനമാണ് പ്രേക്ഷകര്‍ കണ്ടത്. ഏറെക്കാലത്തിന് ശേഷമാണ് ശക്തമാര്‍ന്ന ഒരു നായകഥാപാത്രം ആര്യയെ തേടിയെത്തിയത്. ആമസോണ്‍ പ്രൈം വഴി എത്തിയ സര്‍പ്പട്ട പരമ്പരൈ എല്ലാതരം പ്രേക്ഷകരും ഏറ്റെടുത്ത ചിത്രമായി മാറി.

ഈ സമയത്ത് തന്നെയാണ് ആദ്യത്തെ കണ്‍മണി നടന്റെ ജീവിത്തിലേയ്ക്ക് എത്തിയത്. ആര്യയ്ക്കും സയേഷയ്ക്കും പെണ്‍കുഞ്ഞ് പിറന്ന വിവരം അടുത്ത സുഹൃത്തും നടനുമായ വിശാലാണ് ആരാധകരെ അറിയിച്ചത്. അതേസമയം ആര്യ വിവാഹവാഗ്ദാനം നല്‍കി തന്നെ പറ്റിച്ചു എന്ന പരാതിയുമായി ജര്‍മ്മന്‍ സ്വദേശി രംഗത്ത് എത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് യുവതി ആര്യക്കെതിരെ പരാതിയുമായി എത്തിയത്.

എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ചുളള നടന്റെ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ആ സത്രീയെ തനിക്ക് അറിയില്ലെന്നാണ് നടന്‍ പറയുന്നത്. ജനശ്രദ്ധ കിട്ടാന്‍ ചില ആരാധകര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് തോന്നുന്നത്. എന്റെ പേരില്‍ ആരെങ്കിലും അവളെ യഥാര്‍ത്ഥത്തില്‍ വഞ്ചിച്ചിട്ടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യം എന്നായാലും പുറത്ത് വരുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് നടന്‍ സംഭവത്തിന് പിന്നാലെ പ്രതികരിച്ചത്. എനിക്ക് ഒളിക്കാനൊന്നുമില്ല എന്നാണ് ആര്യ അന്ന് ചോദ്യം ചെയ്യല്‍ സമയത്ത് തുറന്നുപറഞ്ഞത്.

ബ്ലാക്ക്മെയിലിംഗ് സെലിബ്രിറ്റികള്‍ നേരിടുന്നത് ഇതാദ്യമല്ലെന്ന് ആര്യയുടെ ഒരു സുഹൃത്തും പ്രതികരിച്ചു. എല്ലാ പ്രധാനപ്പെട്ട താരങ്ങളും അതിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ആര്യയുടെ ഊഴമാണ്. ഞങ്ങള്‍ക്ക് സത്യം അറിയാം, ആര്യയുടെ കുടുംബവും സുഹൃത്തുക്കളും ആശങ്കപ്പെടേണ്ടതില്ല എന്നാണ് നടന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞത്.

ആര്യ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് എഴുപത് ലക്ഷം രൂപ പറ്റിച്ചു എന്നാണ് വിഡ്ജ എന്ന യുവതിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഓണ്‍ലൈന്‍ പരാതി സമര്‍പ്പിച്ചിരുന്നു. ആര്യയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടിനൊപ്പമാണ് പരാതി. ആര്യയുടെ സിനിമകള്‍ ബാന്‍ ചെയ്യണം എന്നാണ് വിഡ്ജയുടെ ആവശ്യം. ജെര്‍മന്‍ ബേസ്ഡ് അഭിഭാഷകനിലൂടെയാണ് വിജ്ഡ കേസ് നല്‍കിയത്. കഴിഞ്ഞ ദിവസം വാദം കേട്ട കോടതി, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു. കേസ് ആഗസ്റ്റ് 17 ന് വീണ്ടും വിളിക്കും. അതേ സമയം ആര്യയും നടനോട് അടുത്ത വൃത്തങ്ങളും ഇത് പൂര്‍ണമായും നിഷേധിക്കുകയാണ്.

വിവാഹ വാഗ്ദാനം നല്‍കി ജര്‍മ്മന്‍ സ്വദേശിയായ യുവതിയില്‍ നിന്നും 70.5 ലക്ഷം രൂപ വഞ്ചിച്ച കേസില്‍ ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്റെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി തള്ളിയ സംഭവവും വാര്‍ത്തയായിരുന്നു. ജര്‍മ്മന്‍ പൗരയായ വിഡ്ജ നല്‍കിയ പരാതിയിലാണ് നടപടി. ഫെബ്രുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇ-മെയില്‍ വഴി യുവതി പരാതി അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ആവശ്യമായ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് ആഭ്യന്തര സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി.

വിവാഹ വാഗ്ദാനം നല്‍കി നടന്‍ ആര്യ എന്ന ജംഷാദ് 70 ലക്ഷം രൂപ വഞ്ചിച്ചതായി പരാതിയില്‍ പറയുന്നു. ആര്യ തന്നെ സ്‌നേഹിക്കുന്നുവെന്നും തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞിരുന്നതായും ഇത് തെളിയിക്കുന്ന വാട്ട്‌സാപ്പ് സന്ദേശങ്ങളും ,ഫോണ്‍ സംഭാഷണങ്ങളും അവര്‍ പരാതിയോടൊപ്പം സമര്‍പ്പിച്ചു. കൂടാതെ ചില സാമ്ബത്തിക പ്രശ്നങ്ങളുണ്ടെന്നും സഹായം ചെയ്യണമെന്നും ആര്യ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് 70 ലക്ഷം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

‘കുടുംബത്തിലെ സാമ്ബത്തിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആര്യയും അമ്മ ജമീലയും എന്നോട് സാമ്ബത്തിക സഹായം ചോദിച്ചു. അവരുടെ കുടുംബത്തില്‍ ഒരാളാകാനും ഭാവി മരുമകളാകാനും അവര്‍ എന്നെ ആഗ്രഹിക്കുന്നതായി അറിയിച്ചു. ഇത് വിശ്വസിച്ചു ഞാന്‍ ആര്യയെ 80 ആയിരം യൂറോ അതായത് ഇന്ത്യന്‍ രൂപയില്‍ 70.5 ലക്ഷം രൂപ അയച്ചു. അവരുടെ തെറ്റായ വാഗ്ദാനത്തില്‍ ഞാന്‍ വിശ്വസിക്കുകയും അവരുടെ വഞ്ചനയ്ക്ക് ഇരയാകുകയും ചെയ്തു. ‘

എന്നാല്‍ നടന്‍ ആര്യ സയേഷ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇത് കേട്ടപ്പോഴാണ് ഞാന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായത്. എന്റെ പണം തിരികെ നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍, ആര്യ എന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി , ആര്യയും , അമ്മ ജമീലയും എന്നെ പലതവണ അധിക്ഷേപിച്ചു. യുദ്ധം കാരണം രാജ്യത്ത് നിന്ന് രാജ്യത്തേക്ക് കുടിയേറുന്ന ‘ശ്രീലങ്കന്‍ നായ’ എന്നാണ് എന്റെ പിതാവിനെ അവര്‍ വിളിച്ചത്.’പരാതിയുമായി ബന്ധപ്പെട്ട് ആര്യയുടെ മാനേജര്‍ മുഹമ്മദ് അര്‍മാന്‍ ചെന്നൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. അര്‍മാന് വേണ്ടി ഒരു വക്കീലും ഹാജരായില്ല. ഇതേത്തുടര്‍ന്ന് ആര്യയുടെ മാനേജര്‍ അര്‍മാന്റെ ജാമ്യാപേക്ഷ ജഡ്ജി സെല്‍വകുമാര്‍ തള്ളി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker