NationalNewsRECENT POSTS
അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും ഒരു നാണവുമില്ല; ഷമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ആരോപണവുമായി വീണ്ടും ഭാര്യ ഹസിന്‍ ജഹാന്‍. ഷമി നാണം കെട്ടവനാണെന്നും തന്റെ ടിക് ടോക്ക് അക്കൗണ്ടില്‍ പിന്തുടരുന്നത് പെണ്‍കുട്ടികളെ മാത്രമാണെന്നുമാണ് ഹസിന്റെ അവകാശവാദം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹസിന്‍ ഷമിക്കെതിരെ രംഗത്തു വന്നത്.
ഈയിടെയാണ് ഷമി ടിക് ടോക്കില്‍ അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ‘ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.’- പോസ്റ്റിലൂടെ ഹസിന്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News