മണ്ണിൽ കുളിയ്ക്കാം ; ബ്യൂട്ടി ടിപ്സുമായി നര്‍ഗീസ് ഫക്രി
ബോളിവുഡ് ചിത്രം റോക്ക്സ്റ്റാറിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് നര്‍ഗീസ് ഫക്രി. ഇപ്പോൾ ഇതാ തന്റെ ബ്യൂട്ടി ടിപ്സ് ആരാധകരുമായി പങ്കുവെയ്ക്കുകയാണ്
പര്‍പ്പിള്‍ നിറത്തിലുള്ള ബിക്കിനി ധരിച്ച് ദേഹമാസകലം മണ്ണ് പൂശി നില്‍ക്കുന്ന ചിത്രങ്ങളാണ് നര്‍ഗീസ് പങ്കുവെച്ചിരിക്കുന്നത്. ഇടയ്ക്കെല്ലാം ശരീരത്തിലെ വിഷാംശം നീക്കി ഉന്മേഷം കൊണ്ടുവരാം എന്നാണ് താരം മഡ്ബാത് സെഷനെ കുറിച്ച് പറയുന്നത്. എന്നാല്‍ അതിനൊപ്പം മഡ് ബാത്തിന്റെ ഗുണങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ശാരീരിക ആരോഗ്യം വര്‍ധിപ്പിക്കാന്‍ മഡ് ബാത്ത് സഹായകമാകുമെന്നാണ് താരം പറയുന്നത്.
മണ്ണു തേച്ച് വെയില്‍ കൊള്ളുന്നതാണ് ചിത്രത്തിലുള്ളത്. മാനസിക ഉന്മേഷത്തിനായി എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യവും അതിനൊപ്പം ഉയര്‍ന്നു. കൃത്യമായ ഡയറ്റും മെഡിറ്റേഷനും ഇതിന് സഹായിക്കും എന്നായിരുന്നു താരത്തിന്റെ മറുപടി. കൂടാതെ ശരീരഭാരം കൂടിയതിനേക്കുറിച്ചും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ താന്‍ 28 പൗണ്ട് കുറച്ചെന്നും ഇനിയും 20 കൂടി കുറയ്ക്കാനുണ്ടെന്നുമാണ് നര്‍ഗിസ് മറുപടിയായി കുറിച്ചത്.