CricketNationalNewsSports

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ പുതിയ റോളിൽ എം എസ് ധോണിയും, ടീമിൽ സഞ്ജുവില്ല

മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്, ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയ് ഷാ ധോണിയെ ലോകകപ്പ് ടീമിന്‍റെ ഉപദേഷ്ടാവാക്കിയ കാര്യം ട്വീറ്റ് ചെയ്തത്.

2007ല്‍ ധോണിയുടെ കീഴിലാണ് ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ജയിച്ചത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകനുമാണ് ധോണി. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മത്സങ്ങള്‍ക്കുശേഷമാകും ധോണി ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ചിട്ടുള്ള ലോക ക്രിക്കറ്റില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കിയ ഒരേയൊരു നായകനുമാണ്. 2007ലെ ടി20 ലോകകപ്പിന് പിന്നാലെ 2011ലെ ഏകദിന ലോകകപ്പിലും 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ധോണിക്ക് കീഴിലാണ് ഇന്ത്യ കിരീടം നേടിയത്. ധോണിയും കോലിയും തമ്മിലുള്ള അടുത്ത സൗഹൃദവും ലോകകപ്പില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

നാലു വര്‍ഷത്തെ ഇടവേളക്കൊടുവില്‍ ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തിയതാണ് ലോകകപ്പ് ടീമിലെ മറ്റൊരു സര്‍പ്രൈസ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും അശ്വിനെ കളിപ്പിക്കാതിരുന്നതിനെച്ചൊല്ലി വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് അശ്വിനെ ടീമിലുള്‍പ്പെടുത്തി സെലക്ടര്‍മാര്‍ വമ്പന്‍ പ്രഖ്യാപനം നടത്തിയത്.

ടീം ഇന്ത്യ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button