32.3 C
Kottayam
Friday, March 29, 2024

ബസുകളില്‍ ഇനിമുതല്‍ ഊന്നുവടികളും ക്രച്ചസും നിര്‍ബന്ധം; വിജ്ഞാപനം പുറപ്പെടുവിച്ച് ഗതാഗത മന്ത്രാലയം

Must read

തിരുവനന്തപുരം: എല്ലാ ബസുകളിലും ഇനിമുതല്‍ അംഗപരിമിതര്‍ക്കായി ഊന്നുവടികളും കൈവരിയും ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം. മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതിചെയ്താണ് വിജ്ഞാപനം ഇറക്കിയത്. മാര്‍ച്ച് ഒന്നിന് ചട്ടം പ്രാബല്യത്തില്‍ വരും.

പുതിയ നിയമപ്രകാരം സീറ്റുകളില്‍ മുന്‍ഗണന, അറിയിപ്പുകള്‍ എന്നിവയ്ക്ക് പുറമേ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിന് ആവശ്യമായ സൗകര്യവും ഉറപ്പാക്കണം.

ബസുകള്‍ക്ക് ഫിറ്റ്നസ് നല്‍കുമ്പോള്‍ ഈ സൗകര്യങ്ങളുണ്ടോ എന്നുള്ള കാര്യം കൂടി ഇനി പരിശോധിക്കും. കഴിഞ്ഞ ജൂലൈ 24 ന് കരട് ചട്ടം പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായം തേടിയിരുന്നു. ഒട്ടേറെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് ലഭിച്ചു. അവയെല്ലാം പരിഗണിച്ചാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week