ഒരിക്കലും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമ്മയെ മറ്റൊരാള്‍ക്കൊപ്പം കണ്ടു; അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ മകനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ഹൈദരാബാദ്: അറുപതുകാരനുമായുള്ള രഹസ്യ ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ ഒമ്പതു വയസുകാരനായ മകനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാന നല്‍ഗോണ്ടയിലെ ബുദ്ദറാം എന്ന ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു.
അതേസമയം സ്ത്രീയുടെ ഭര്‍ത്താവിന് അവിഹിതബന്ധമുള്ള വിവരം അറിയാമായിരുന്നു. ഈ ബന്ധം ഉപേക്ഷിക്കണമെന്നും ഭര്‍ത്താവ് ഇവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഭാര്യ ഈ ബന്ധം തുടര്‍ന്നുകൊണ്ട് പോവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചസമയത്ത് ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ എത്തിയ 60 വയസുകാരനെയും സ്ത്രീയെയും ഒരിക്കലും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഒമ്പതു വയസുകാരനായ മകന്‍ കാണുകയായിരുന്നു.
ഉറങ്ങി കിടന്ന ഒമ്പത് വയസുകാരന്‍ ഉറക്കം വിട്ടെഴുന്നേറ്റ് വന്നപ്പോള്‍ സ്വന്തം അമ്മയ്ക്ക് ഒപ്പം മറ്റൊരാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് കണ്ടത്. ഇതോടെ മകന്‍ ശബ്ദമുണ്ടാക്കുകയും കാര്യം അച്ഛനെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അമ്മ മകനെ തുണികൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകന്റെ ശ്വാസം നിലച്ചപ്പോള്‍ ഇവര്‍ അയല്‍ക്കാരെയെല്ലാം വിളിച്ചുകൂട്ടി, മകന് എന്തോ സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് നിലവിളിക്കുകയായിരുന്നു. മകന് എന്തോ അസുഖമുണ്ടെന്നും ഇവര്‍ വിളിച്ചുപറഞ്ഞിരുന്നു.
മകന്റെ മരണം അറിഞ്ഞ് പിതാവ് വീട്ടില്‍ എത്തി. ആദ്യം മുതല്‍ തന്നെ പിതാവിന് ഭാര്യയെ സംശയം ഉണ്ടായിരുന്നു. ശേഷം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിലെ കാമുകന്റെ പങ്കിനെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നും ഇയാള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് നിഗമനമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.