
ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ തകഴി കേളമംഗലം വിജയ നിവാസില്‍ പ്രിയ (46), പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് സൂചന.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തകഴി ആശുപത്രി ലെവല്‍ ക്രോസിന് സമീപമായിരുന്നു സംഭവം. സ്‌കൂട്ടറില്‍ എത്തിയ ഇവര്‍ സ്‌കൂട്ടര്‍ റോഡില്‍വെച്ച് പാളത്തിലേക്ക് നടന്നു കയറുകയായിരുന്നു. ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ തീവണ്ടിക്ക് മുന്നിലാണ് ചാടിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News