തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍. ഒന്‍പത് ഡോക്ടര്‍മാരും എട്ട് നഴ്സുമാരുമടക്കമുള്ള 21 ജിവനക്കാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ഒ.പികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഐ.പി അഡ്മിഷനുകളും നിര്‍ത്തിയിട്ടുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ജൂണ്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വാര്‍ഡില്‍ കിടന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണങ്ങളോടെ ഏഴ് പേര്‍ എത്തിയതില്‍ അഞ്ച് പേരുടെ ഫലം പോസിറ്റീവായിരുന്നു.
എന്നാല്‍ പോസിറ്റീവ് കേസുകള്‍ ജില്ലാ ഭരണകൂടം അറിയിക്കാത്തത് ആശങ്കയിലാഴ്ത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പോസിറ്റീവ് കേസുകള്‍ അറിയിക്കുന്നില്ലെന്ന് അധികൃതര്‍ ഡിഎച്ച്എസിന് പരാതി നല്‍കിയിട്ടുണ്ട്.
നെടുമങ്ങാട് പനവൂര്‍ പിആര്‍ ആശുപത്രിയും അടച്ചിട്ടുണ്ട്. ആര്യനാട് ആശുപത്രിയിലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ഡോക്ടര്‍ ജൂണ്‍ 30ന് ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. ആര്യനാട് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തിലാണ്.