EntertainmentRECENT POSTS
വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിവിന്‍ പോളി; മൂത്തോന്‍ ട്രെയിലര്‍ കാണാം
നിവിന്‍ പോളി നായകവേഷത്തില്‍ എത്തുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയിരുന്നു. ധനുഷ്, വിക്കി കൗശല്‍, നിവിന്‍ പോളി തുടങ്ങിയവരുടെ ഫേസ്ബുക് പേജ് വഴിയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.
നിവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ട്രെയിലര്‍ റിലീസ് ചെയുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നിവിന്‍ പോളിക്കൊപ്പം റോഷന്‍ മാത്യു, ഷഷാങ്ക് അറോറ, ശോഭിത ധുലി പാല, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയില്‍ പോകുന്ന ഒരു 14 വയസുകാരന്‍ യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹന്‍ദാസ് ഒരുക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News