ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ‘മൂന്നാം നിയമം’; റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ തീര്‍ച്ചയായും ഇത് കണ്ടിരിക്കണം
ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് സന്ദേശവുമായി ‘മൂന്നാം നിയമം’ എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിവേകം എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷം സണ്‍ഡേ സിനിമാസിന്റെ ബാനറില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രത്തിന്റെ കഥയും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീരാജ് എസ്. ആറാണ്.
ന്യൂട്ടന്റെ മൂന്നാം നിയമത്തില്‍ പറയുന്നതു പോലേ ‘എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവര്‍ത്തനം ഉണ്ടായിരിക്കും’ ഈ നിയമത്തെ സമകാലിക വിഷയങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. രതീഷ് വരദ, ജിബി കൊട്ടാരക്കര, അഖിലേഷ് മുരുഗന്‍, രാജേഷ് ജയകുമാരന്‍, ആതിര, നിഖില്‍ രാജ്,സുബാഷ് ശശിധരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ മോഹനാണ്. ചിത്രത്തിലെ സംഗീതം നല്‍കിയിരിക്കുന്നത് ആദര്‍ശ് ബി അനിലാണ്. അസോസിയേറ്റ് ഡയറക്ടര്‍ രമേശ് സുകുമാരനും അസിസ്റ്റന്റ് ഡയക്ടര്‍ രമേശുമാണ്.