കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോട്ടുമഴ! അമ്പരന്ന് ആളുകള്‍; ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു
കൊല്‍ക്കത്ത: പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്നും നോട്ടുമഴ. അമ്പരന്ന് നാട്ടുകാരും വഴിയാത്രക്കാരും. കൊല്‍ക്കത്തയിലെ ബെന്റിക് സ്ട്രീറ്റിലാണ് സംഭവം. ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെ വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്നു നോട്ടുകള്‍ താഴേക്ക് പറന്നു വീണത്. ആറാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്നുമാണ് നോട്ടുകള്‍ താഴേക്ക് വീണത്. 100, 200, 500 എന്നീ നോട്ട് കെട്ടുകള്‍ ജനാല വഴി താഴേക്ക് വീഴുകയായിരിന്നു.
കയറ്റുമതി ഇറക്കുമതി വ്യാപാരം നടത്തുന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഇതെന്നാണ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റവന്യൂ ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയും നോട്ടുമഴയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഒദ്യോഗിക വൃത്തം സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ നോട്ടുകള്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
#WATCH Bundles of currency notes were thrown from a building at Bentinck Street in Kolkata during a search at office of Hoque Merchantile Pvt Ltd by DRI officials earlier today. pic.twitter.com/m5PLEqzVwS
— ANI (@ANI) November 20, 2019