മോഹന്‍ലാലിന് ദുബായില്‍ അടിയന്തിര ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് താരം
അടുത്തിടെ ഏതാനം ഉദ്ഘാദന വേദികളില്‍ ബാന്‍ഡേജ് ഇട്ട കൈയ്യുമായി മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ കൈയ്ക്ക് എന്തുപറ്റിയെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ വിഷമത്തിന് ഇടയാക്കിയിരിന്നു. ഇപ്പോഴിത തനിക്ക് തക്കസമയത്ത് ആവശ്യമായ ചികിത്സ തന്നു സഹായിച്ച ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ദുബായിലെ ബുര്‍ജീല്‍ ആശുപത്രിയിലെ ഡോക്ടറായ ബുവനേശ്വര്‍ മചാനിക്കാണ് മോഹന്‍ലാല്‍ തന്റെ നന്ദി അറിയിച്ചത്. ഭുവനേശ്വറിന്റെ വൈദഗ്ദ്യം കാരണമാണ് തന്റെ കൈക്ക് ആവശ്യമായ ചികിത്സ കിട്ടിയതെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം താരം അറിയിച്ചത്. ‘തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്‍’ അതിവേഗം സുഖം പ്രാപിക്കട്ടെ എന്നറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ എണ്ണമറ്റ ആരാധകര്‍ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. ബാന്‍ഡേജ് ചെയ്യപ്പെട്ട കയ്യോടെ ഡോക്ടറിനൊപ്പം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.