EntertainmentNews
മോഹന്‍ലാലിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്ത്
തിരുവനന്തപുരം: ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തി ക്വാറന്റൈനിലായിരുന്ന നടന്‍ മോഹന്‍ലാലിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ അടുത്ത ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊച്ചിയില്‍ അമ്മയെ കാണാനായിരിക്കും മോഹന്‍ലാല്‍ ഇനി യാത്ര തിരിക്കുക. കൂടാതെ ചാനല്‍ ഓണ പ്രോഗ്രാമുകളിലും താരം പങ്കെടുക്കും. അടുത്ത മാസം 7ാം തീയതിയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് വിവരം.
കൊവിഡ് ഭീഷണി മാറിയാല്‍ ഈ വര്‍ഷം അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് നാല് മാസത്തിന് ശേഷമാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്തേക്ക് എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News