ടൊയോട്ടയുടെ അത്യാഡംബര വാഹനം സ്വന്തമാക്കി മോഹന്‍ലാല്‍; വില കേട്ടാല്‍ ഞെട്ടും
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ വാഹനപ്രേമത്തെ കുറിച്ച് മലയാളികള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ തന്റെ വാഹന ശേഖരത്തിലേക്ക് ഒരു പുതിയ അഥിതിയെക്കൂടി എത്തിച്ചിരിക്കുകയാണ് ലാലേട്ടന്‍. ടൊയോട്ടയുടെ ഏറ്റവും പുതിയ ആഡംബര എംപിവിയായ വെല്‍ഫയറാണ് ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തില്‍ മൂന്നുപേര്‍ മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലാലേട്ടന്‍ വാഹനം സ്വന്തമാക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ലാലിന്റെ വര്‍ഷങ്ങളായുള്ള സന്തതസഹചാരിയും സാരഥിയുമായി ആന്റണി പെരുമ്പാവൂരിനൊപ്പമാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്.
79.99 ലക്ഷം എക്സ്ഷോറൂം വിലയുള്ള ഈ വാഹനത്തിന് നികുതികള്‍ ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയാണ് ഓണ്‍റോഡ് വില. യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വാഹനമാണിത്. മധ്യനിരയില്‍ പൂര്‍ണ്ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്‌റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്‌പോട്ട് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയറിലെ പ്രത്യേകതകള്‍.
117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വണ്ടിക്ക് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.