മോഹൻവൈദ്യനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം:വിവാദ ചികിൽസകൻ മോഹൻവൈദ്യരെ (65)മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലായിരുന്നു അന്ത്യം.ദേഹാസ്വാസ്ഥ്യത്തെതുടർന്നാണ് മരണമെന്നാണ് സൂചന.അശാസ്ത്രീയ ചികിൽസാ നിർദ്ദേശങ്ങളെത്തുടർന്ന് മോഹൻവൈദ്യർക്കെതിരെ കേസുകൾ നിലവിലുണ്ട്.
കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് മോഹനന്‍ വൈദ്യരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മരണം ഇല്ല, കാന്‍സര്‍ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങള്‍ നടത്തി വിവാദങ്ങളിൽ പലപ്പോഴും ഇദ്ദേഹം നിറഞ്ഞു നിന്നിരുന്നു. കോവിഡ് 19 വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന്റെ പേരിലായിരുന്നു അറസ്റ്റ്.
മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവുമൂലം ഒന്നരവയസുകാരിയുടെ മരണം സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ മോഹനന് എതിരെ ഉണ്ടായിരുന്നു. നിപ്പ വൈറസിന്റെ വ്യാപന ഘട്ടത്തിൽ അണ്ണാനും വവ്വാലും ചപ്പിയ പഴങ്ങള്‍ കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിലൂടെയും മഞ്ഞപ്പിത്തം പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന വിഡിയോയിലൂടെയും നിരവധി വിമർശനങ്ങൾ കേട്ടിരുന്നു