Home-bannerNationalNewsRECENT POSTS
ഇന്ത്യ ഹിന്ദുക്കളുടേത് മാത്രം; എല്ലാവരുടേയും പൂര്‍വ്വികര്‍ ഹിന്ദുക്കളെന്ന് മോഹന്‍ ഭാഗവത്
ബറെയ്ലി: ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ കൂടുതലുള്ളത് ഹിന്ദുക്കളാണെങ്കിലും എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് ആരുടെയും മതവിശ്വാസമോ ജാതിയോ, ഭാഷയേയോ മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ബറെയ്ലിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഭാഗവത് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ ഹിന്ദുക്കളുടേതാണെങ്കിലും ഭരണഘടനയല്ലാതെ മറ്റൊരു അധികാരകേന്ദ്രവും ഞങ്ങള്‍ക്ക് ആവശ്യമില്ല. ഹിന്ദുത്വമെന്നത് സമഗ്രമായ സമീപനമാണ്, എല്ലാവരുടെയും പൂര്‍വ്വികര്‍ ഹിന്ദുക്കളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നാനാത്വത്തിലെ ഏകത്വമാണ് അതെന്നും വൈകാരിക സമന്വയമാണ് അതിനെ അടയാളപ്പെടുത്തുന്നതെന്നും ഭാഗവത് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News