KeralaNewsRECENT POSTS
ഓടിയെത്തിയപ്പോള്‍ കണ്ടത് കട്ടിലില്‍ കിടന്ന് കത്തുന്നത്; ആറുമാസം മുമ്പ് വാങ്ങിയ ഫോണ്‍ പൊട്ടിത്തെറിച്ചു
കൊച്ചി: ആറുമാസം മുമ്പ് വാങ്ങിയ ഫോണ്‍ വീടിനുള്ളില്‍ വച്ച് പൊട്ടിത്തെറിച്ചു. പറവൂര്‍, ആലങ്ങാട് സ്വദേശി നിസാറിന്റെ ഫോണാണ് കട്ടിലില്‍ വെറുതെ വച്ചിരുന്ന സമയത്ത് പൊട്ടിത്തെറിച്ചത്. സമീപത്ത് കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും അപായമൊന്നും സംഭവിച്ചില്ല.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. നിസാറും ഭാര്യയും ഉറക്കമുണര്‍ന്ന് പുറത്തേക്കിറങ്ങിയ സമയത്താണ് മുറിയില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. ഉടന്‍ തന്നെ ഓടിയെത്തി നോക്കിയപ്പോഴേക്കും ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ടായി പിളര്‍ന്ന് കട്ടിലിന്റെ പലക കരിഞ്ഞിരുന്നു.
കട്ടിലില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിന് അപായമൊന്നും സംഭവിച്ചില്ല. ആറുമാസം മുന്‍പ് പറവൂരിലെ കടയില്‍നിന്നാണ് ഫോണ്‍ വാങ്ങിയത്. രാത്രി പൂര്‍ണമായും ചാര്‍ജ് ചെയ്ത് വെച്ചിരുന്നതാണെന്നും ഫോണിന് ഇതുവരെ യാതൊരു കേടുപാടും ഉണ്ടായിരുന്നില്ലെന്നും നിസാര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News