NationalNewsRECENT POSTS
കൗമാരക്കാരനായ മകന് മൊബൈല്‍ ഫോണ്‍ കളിക്കാന്‍ കൊടുത്ത പിതാവിന് കിട്ടിയത് എട്ടിന്റെ പണി
ബംഗളുരു: കൗമരക്കാരനായ മകന് ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കി പിതാവിന് പണികിട്ടി. പിതാവിന്റെ ഫോണില്‍ കാമുകിയുമായുള്ള ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തിരുന്നത് 14കാരനായ മകന്റെ കണ്ടെത്തിയതോടെയാണ് പിതാവ് വെട്ടിലായത്. ഇതോടെ പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇയാളുടെ ഭാര്യ.
വരമറിഞ്ഞതോടെ അധ്യാപികയായ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഗെയിം കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ പിതാവിന്റെ കോള്‍ റെക്കോര്‍ഡ് തുറക്കുകയും വാട്സ്ആപ്പ് ചാറ്റ് സന്ദേശങ്ങള്‍ കാണാനിടയാവുകയുമായിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങളില്‍ അശ്ലീല സന്ദേശങ്ങളുമുണ്ടായിരുന്നു. സംഭവം ചോദ്യം ചെയ്തിനെ തുടര്‍ന്ന് നാഗരാജു തന്നെ മര്‍ദ്ദിച്ചുവെന്നും ഭാര്യ ആരോപിച്ചു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News