കാണാതായ നടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്
ധാക്ക: കഴിഞ്ഞ ദിവസം കാണാതായ ബംഗ്ലദേശി നടി റൈമ ഇസ്ലാം ഷിമുവിന്റെ (45) മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ധാക്കയ്ക്ക് സമീപമുള്ള ഹസ്രത്പൂര് പാലത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടിയുടെ ഭര്‍ത്താവ് ഷഖാവത്ത് അലി നോബല്‍ അറസ്റ്റിലായിരുന്നു.
റൈമയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. നാട്ടുകാര്‍ വിവരമറിയിച്ച പ്രകാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മൃതദേഹം റൈമയുടേതെന്ന് ഉറപ്പിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
1998ല്‍ ബര്‍ത്തമാന്‍ എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്. പിന്നീട് ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമകള്‍ക്ക് പുറമേ ടിവി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ബംഗ്ലദേശ് ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷനിലെ അംഗമായിരുന്ന റൈമ ചലച്ചിത്ര നിര്‍മാണരംഗത്തും സജീവമായിരുന്നു.