മൈക്കിളിന്റെ ആലീസ്, പുഷ്പ’യിലെ ദാക്ഷായണി- അനസൂയ ചര്‍ച്ചയാകുമ്പോള്‍
കൊച്ചി: ഭീഷ്മപര്‍വ്വം കണ്ടവര്‍ സിനിമയിലെ ആലീസിനെ മറന്നിട്ടുണ്ടാകില്ല. മൈക്കിളിന്റെ പഴയ കാമുകിയായാണ് ആലീസ് ചിത്രത്തില്‍ എത്തിയത്. വളരെ ബോള്‍ഡായ കഥാപാത്രമായിരുന്നു ആലീസ് അവതരിപ്പിച്ചത്. ആലീസിനെ അവതരിപ്പിച്ചത് അനസൂയ ഭരദ്വജ് ആണ്. ടെലിവിഷന്‍ മേഖലയിലൂടെ ആണ് താരം കരിയര്‍ ആരംഭിച്ചത്. മലയാളികള്‍ക്ക് അത്ര പരിചയമില്ലെങ്കിലും, മലയാളി അനസൂയയെ ‘ആലീസിനും’ മുന്നേ കണ്ടിട്ടുണ്ട്. അല്ലു അര്‍ജുന്റെ പുഷ്പയില്‍ അനസൂയ അവതരിപ്പിച്ചത് ‘ദാക്ഷായണി’ എന്ന കഥാപാത്രത്തെയാണ്. ഇപ്പോള്‍ തെലുങ്കിലെ തിരക്കുള്ള നടിമാരിലൊരാളാണ് താരം.
ഇപ്പോള്‍ താരത്തെ കുറിച്ച് നിഷാദ് ബാല എന്ന പ്രേക്ഷകന്‍ എഴുതുന്ന കുറിപ്പ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. നിഷാദ് ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ആലീസ് പര്‍വം ജൂനിയര്‍ എന്‍ടിആര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നാഗ എന്ന സിനിമയിലായിരുന്നു അവര്‍ ആദ്യമായി അഭിനയിച്ചത്. 2003 വര്‍ഷത്തിലായിരുന്നു ഇത്. ഒരു എക്‌സ്ട്രാ ആര്‍ട്ടിസ്റ്റ് ആയിട്ടുള്ള അരങ്ങേറ്റം.
‘സിനിമയില്‍ ഒരു രംഗത്തിന് വേണ്ടി മാത്രമാണ് ഞാന്‍ പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ അന്ന് ജൂനിയര്‍ കോളേജിലായിരുന്നു, ആ രംഗത്തിന് വേണ്ടി മാത്രം ഒരു ദിവസം മുഴുവന്‍ ഷൂട്ട് ചെയ്തതായി ഞാന്‍ ഓര്‍ക്കുന്നു. അതിന് എനിക്ക് 500 രൂപ പ്രതിഫലം ലഭിച്ചു’ MBA (മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍) പഠിച്ച അവര്‍ കോര്‍പ്പറേറ്റ് ലോകത്തേയ്ക്കുള്ള പ്രവേശനത്തിനായി പരിശ്രമിക്കുമ്‌ബോള്‍ ആകസ്മികമായി ഒരു ടെലിവിഷന്‍ കമ്ബനിയില്‍ എത്തിപ്പെടുന്നു.
‘2008ല്‍ ബദ്രുക കോളേജില്‍ നിന്ന് എംബിഎ പാസായതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി ഞാന്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്തു. അപ്പോഴേക്കും ചില സിനിമാ ഓഫറുകള്‍ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും ചെയ്തില്ല. പിന്നീടാണ് വാര്‍ത്താ ചാനലില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിക്കുന്നത്. സാക്ഷി ടെലിവിഷനിലെ അവതാരക.ഈ ജോലിയാണ് എനിക്ക് സിനിമയിലെയ്ക്കുള്ള ചവിട്ടു പടി ആയത് ‘ സാക്ഷി ടിവിയില്‍ വാര്‍ത്താ അവതാരകനായി പ്രവര്‍ത്തിച്ച ശേഷം മാ മ്യൂസിക്കില്‍ അവതാരകയാവാന്‍ അവസരം കിട്ടി.
ഇതിനിടെ വേദം, പൈസ എന്നീ തെലുങ്ക് ചിത്രങ്ങളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് ജബര്‍ദസ്ത് എന്ന കോമഡി ഷോയില്‍ അവതാരകയായി പ്രത്യക്ഷപ്പെട്ടു. ഈ ഷോ ഇവരുടെ കരിയറിലെ വഴിത്തിരിവാവുന്നത്. ഈ ഷോയിലെ പ്രകടനം കണ്ടാണ് നാഗാര്‍ജുനയ്ക്കൊപ്പം സോഗ്ഗേടെ ചിന്നി നയന എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് പിന്നീട്, അതേ വര്‍ഷം തന്നെ, ക്ഷണം എന്ന ചിത്രത്തില്‍ ഇവര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു,
നെഗറ്റീവ് ഷെയ്ഡുള്ള അത്യുഗ്രന്‍ കഥാപാത്രം.. Acp ജയാ ഭരദ്വജ്….! ഞാന്‍ ഇത്രയും നേരം പറഞ്ഞു വന്നത് ആരെക്കുറിച്ചാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. രംഗസ്ഥലം എന്ന ചിത്രത്തിലെ ചിട്ടി ബാബുവിന് കൃഷി ചെയ്യാന്‍ മോട്ടോര്‍ കൊടുക്കുന്ന കൊല്ലി രംഗമ്മ….! പുഷ്പ എന്ന ചിത്രം കണ്ടവരാരും ദാക്ഷായനിയെ മറക്കില്ല. ആ വേഷത്തിലെ വന്യത അനിര്‍വചനീയമാണ്. പാന്‍ ചവച്ചുകൊണ്ട് ഭരിക്കുന്ന സ്ത്രി. ഭര്‍ത്താവ് ശ്രീനുവിന്റെ നെഞ്ചില്‍ ഇരുന്നുകൊണ്ട് ബ്ലേഡ് കൊണ്ട് കഴുത്തറുക്കാന്‍ ശ്രമിക്കുന്ന ദാക്ഷായിനി.
ഭീഷ്മപര്‍വ്വത്തില്‍ മൈക്കിളിന്റെ മാതാവിന് മധുരമുള്ള ഹോമിയോ മരുന്നുമായി വരുന്ന ഡോ ആലീസില്‍ എത്തി നില്‍ക്കുന്നു ഈ അഭിനയ സപര്യ… ഈ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലേയ്ക്ക് അതി ഗംഭീരമായി പരകായ പ്രവേശം നടത്തിയത്…..ഒറ്റ നാമം……. അനസൂയ ഭരദ്വജ്….