Home-bannerNewsRECENT POSTS
കൊച്ചി മെട്രോ: മഹാരാജാസ് മുതൽ കടവന്ത്ര വരെ ട്രയൽ റൺ നടത്തി
കൊച്ചി: മെട്രോയുടെ പുതിയ പാതയില്‍ ട്രയല്‍ റണ്‍ നടത്തി. മഹാരാജാസ് മുതല്‍ കടവന്ത്ര ജംഗ്ഷന്‍ വരെയുള്ള പുതിയ പാതയിലാണ് ട്രയല്‍ റണ്‍. 90 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍ഡി ലിവര്‍ പാലമുള്ളത് ഈ പുതിയ പാതയിലാണ്. തൂണുകള്‍ കുറച്ച് ദൂരം കൂട്ടിയുള്ള വളരെ പ്രത്യേകതയുള്ള പാലമാണ് ക്യാന്‍ഡി ലിവര്‍.
ഈ ക്യാന്‍ഡി ലിവര്‍ പാലമുള്‍പ്പെടുന്ന ഭാഗത്താണ് ട്രെയിന്‍ ആദ്യഘട്ടത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നത്. ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ ഉദ്യോഗസ്ഥര്‍ കെഎംആര്‍എല്ലിന്‍റെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ട്രെയല്‍ റണ്‍ വീക്ഷിക്കുന്നുണ്ട്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലാണ് പരിശോധന. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വേഗത കൂട്ടിയുള്ള പരീക്ഷണം നടത്തും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News