ബ്രസീലിയ: ലോകം കണ്ട മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലൂടെ അര്‍ജന്റീനയ്ക്ക് തന്റെ കരിയറിലെ ആദ്യ കിരീടം മെസി നേടിക്കൊടുത്തിരുന്നു.ചിരവൈരികളായ ബ്രസീലിനെ മറികടന്നാണ് മെസിപ്പട കപ്പുയര്‍ത്തിയത്.കോപ്പ ആവേശം അണയുന്നതിന് മുമ്പ് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരുപക്ഷവും ഏറ്റുമുട്ടുന്നതിന് മുമ്പായുള്ള മെസിയുടെ പരിശീലന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിയ്ക്കുന്നത്. പോസ്റ്റിനുള്ളില്‍ നില്‍ക്കുന്ന ഗോളിയെ കബളിപ്പിച്ച് പോസ്റ്റിന്റെ മൂലയില്‍ ബോള്‍ ക്യത്യമായ ഇടംകണ്ടെത്തുന്നത്. വ്യത്യസ്തമായ കാമറ ആംഗിളിുകളിലൂടെ ഗോളിന്റെ കൃത്യത പ്രകടമാവുന്നു.
Messi practicing free kicks before the Brazil match.
No wonder they called it off 😲
(via @fuboTV)https://t.co/NVfWavFAtf
— ESPN FC (@ESPNFC) September 6, 2021
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ കിരീട ധാരണത്തില്‍ മെസിയുടെ പങ്ക് നിര്‍ണ്ണായകമായിരുന്നു.മെസി ഏറ്റവും മികച്ച പ്രകടനംകാഴ്ചവെച്ച കളികളിലൊന്ന് ഇക്വഡോറുമായി ഉള്ളതായിരുന്നു.ഇക്വഡോറിന്റെ വലയില്‍ എത്തിയ മൂന്ന് ഗോളുകളിലും മെസിയുടെ കയ്യൊപ്പ് ഉണ്ടായിരുന്നു എന്നാണ് ആരാധകരെ ആവേശത്തിലാഴ്ത്തി്.രണ്ട് ഗോളുകള്‍ക്ക് മെസി അവസരം ഒരുക്കിയപ്പോള്‍ അതിമനോഹരമായ ഒരു ഫ്രീ കിക്കും മത്സരത്തില്‍ മെസിയില്‍ നിന്ന് പിറന്നു. കളിയുടെ 90ാം മിനിട്ടിലാണ് അര്‍ജന്റീനക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിക്കുന്നത്. എയ്ഞ്ചല്‍ ഡി മരിയയെ ഫൗള്‍ ചെയ്തതിന് ഇക്വഡേര്‍ താരം ഹിന്‍കാപ്പ പുറത്ത് പോയി. പെനാല്‍റ്റി അനുവദിക്കണം എന്നായിരുന്നു അര്‍ജന്റീനിയന്‍ താരങ്ങളുടെ ആവശ്യം.എന്നാല്‍ വാര്‍ പരിശോധനയിലൂടെ ഫ്രീ കിക്കാണ് റഫറി വിധിച്ചത്. പെനാല്‍റ്റി ബോക്സിനോട് ചേര്‍ന്ന് നിന്നുളള മെസിയുടെ മനോഹരമായ ഫ്രീ കിക്ക് ഗോളിയെ മറികടന്ന് ഇക്വഡോര്‍ വലയില്‍ പതിച്ചു. ഫുട്ബോള്‍ ആരാധകരെയാകെ ആവേശത്തിലാക്കിയ ഗോളായിരുന്നു അത്.എന്നാല്‍ ഫ്രീ കിക്ക് എടുക്കാനായി മെസി നടത്തിയ തയ്യാറെടുപ്പുകള്‍ ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു.
The way he preps the ball … so much focus 🎯
pic.twitter.com/KGlV4WyL2P— Messi Worldwide (@Messi_Worldwide) July 4, 2021
ഫ്രീ കിക്ക് എടുക്കുന്നതിനായി മെസി വളരെ സൂഷ്മയോട പന്ത് മൈതാനത്ത് വെക്കുന്നത് വീഡിയോയില്‍ കാണാം. പന്ത് രണ്ട് വശത്തേക്കും അനക്കി നോക്കി കൃത്യമായ സ്ഥാനം കണ്ടെത്തുന്നു. പിന്നീട് പൂര്‍ണ്ണമായും ഗോള്‍ വലയിലേക്ക് ശ്രദ്ധ നല്‍കി ശാന്തമായി പന്തിന് സമീപം നില്‍ക്കുന്നു. ലക്ഷ്യം നേടുന്നതിന് എത്രമാത്രം ശ്രദ്ധയും സൂഷ്തമതയും വേണമെന്ന് കാണിക്കുന്നതാണ് ദൃശ്യം.
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏറ്റവും കൂടുതല്‍ ഫ്രീ കിക്ക് ഗോള്‍ എന്ന റെക്കോര്‍ഡ് കൂടി ഈ ഗോളിലൂടെ മെസി മറി കടന്നു എന്നതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കിയത്.അര്‍ജന്റീനക്കും ക്ലബുകള്‍ക്കും വേണ്ടി 58 ഗോളുകളാണ് മെസി ഫ്രീ കിക്കിലൂടെ നേടിയിരിക്കുന്നത്. 77 ഫ്രീ കിക്ക് ഗോളുകളുമായി ബ്രസീലിന്റെ മുന്‍താരമായ ജുനിഞ്ഞോ പെര്‍നാംബുക്കാനോയാണ് ഗോള്‍പട്ടികയില്‍ ഒന്നാമന്‍. 70 ഫ്രീകിക്ക് ഗോളുകളോടെ ബ്രസീലിന്റെ തന്നെ ഇതിഹാസ താരം പെലെ രണ്ടാമതുണ്ട്. ഈ പട്ടികയിലാണ് 58 ഗോളുകളോടെ മെസി 11ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. നിലവിലെ കോപ്പ ടൂര്‍ണമെന്റില്‍ 5 കളികളില്‍ നാലിലും മാന്‍ ഓഫ് ദ മാച്ച് നേടി മികച്ച ഫോമിലായിരുന്ന മെസി തന്നെയായിരുന്നു ടൂര്‍ണ്ണമെന്റിലെ മികച്ച താരവും
അതിനിടെ ബ്രസീലും അര്‍ജന്റീനയും ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നടന്ന അനിഷ്ട സംഭവങ്ങളില്‍ പ്രസ്താവനയുമായി ഫിഫ. മത്സരം തുടങ്ങി ഏഴാം മിനുട്ടില്‍ ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് മൂന്ന് അര്‍ജന്റീനാ കളിക്കാരെ പിടികൂടാന്‍ ബ്രസീല്‍ പൊലീസ് ഗ്രൗണ്ടിലിറങ്ങിയതിനെ തുടര്‍ന്ന് മത്സരം സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
— FIFA Media (@fifamedia) September 6, 2021
മത്സരത്തിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ച മാച്ച് ഒഫീഷ്യലിന്റെ റിപോർട്ടുകൾ തങ്ങൾക്ക് ലഭിച്ചുവെന്നും വൈകാതെ നടപടിയുണ്ടാകുമെന്നും ഫിഫ പ്രസ്താവനയിൽ പറയുന്നു. ലോകമാകമാനമുള്ള ഫുട്ബോൾ ആരാധകർ കാത്തിരുന്ന ബ്രസീൽ അർജന്റീന മത്സരത്തിനിടെയുണ്ടായ സംഭവങ്ങളിൽ തങ്ങൾക്കും ഖേദമുണ്ടെന്നും ഫിഫ പ്രസ്താവനയിൽ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ നിർദേശത്തെ തുടർന്ന് ഇംഗ്ലണ്ടിൽ നിന്നെത്തിയ പ്രീമിയർ ലീഗ് താരങ്ങളായ എമിലിയാനോ മാർട്ടിനസ്, ജിയോവനി ലോസെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരെ പിടികൂടാനാണ് പൊലീസെത്തിയത്. മത്സരം തുടങ്ങി ഏഴാം മിനുട്ടിലായിരുന്നു നാടകീയ സംഭവങ്ങൾ. യു.കെ, ദക്ഷിണാഫ്രിക്ക, വടക്കേ അയർലന്റ്, ഇന്ത്യ രാജ്യങ്ങളിലൂടെ കഴിഞ്ഞ 14 ദിവസങ്ങളിൽ സഞ്ചരിച്ചവർ ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്നാണ് ബ്രസീൽ ആരോഗ്യവകുപ്പിന്റെ നിർദേശം. ഇത് നിലനിൽക്കെയാണ് ടോട്ടനം താരങ്ങളായ ലോസെൽസോ, റൊമേറോ, ആസ്റ്റൻവില്ല കീപ്പർ മാർട്ടിനസ് എന്നിവരെ അർജന്റീന കോച്ച് ലയനൽ സ്‌കലോനി സ്റ്റാർട്ടിങ് ഇലവനിൽ എടുത്തത്. മറ്റൊരു പ്രീമിയർ ലീഗ് താരമായ എമിലിയാനോ ബുവെൻഡിയയും ടീമിലുണ്ടായിരുന്നു. കോപ അമേരിക്ക ഫൈനലിൽ ബ്രസീലിനെ നേരിട്ട അതേ ടീമിനെയാണ് ഇന്നു പുലർച്ചെ ഇറക്കിയത്.