ഗര്‍ഭകാലത്ത് മെറിന്റെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി, പിന്നീട് അത് കാട്ടിയും ഭീഷണി, നെവിനെതിരെ കൂടുതൽ പരാതികൾ

കോട്ടയം: അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിനെ അപമാനിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കി പിതാവ് ജോയി. മെറിനെയും കുട്ടികളെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിന്‍ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് ജോയി പറഞ്ഞു.

ഫിലിപ്പിന് അമേരിക്കയില്‍ കാര്യമായ ജോലിയില്ലായിരുന്നു. മകള്‍ക്ക് ലഭിക്കുന്ന ശമ്പളം പൂര്‍ണമായി ചെലവഴിച്ചിരുന്നത് ഫിലിപ്പാണ്. ഇയാള്‍ ശവപ്പെട്ടി വരെ ഉണ്ടാക്കിവെച്ചിരുന്നു.

വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കോടതിയെ സമീപിച്ച ശേഷമാണ് ഇത്തവണ മടങ്ങിയത്. അമേരിക്കയില്‍ മെറിന്‍ എത്തിയ ശേഷവും ഫിലിപ്പുമായി ബന്ധപ്പെട്ടിരുന്നു. മെറിന്റെ ഗര്‍ഭകാലത്ത് ഫിലിപ്പ് സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി. അവ അടുത്തകാലത്ത് മെറിന് അയച്ചുകൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മെറിനെ സ്വഭാവഹത്യ ചെയ്യുന്ന തരത്തിലുള്ള ചര്‍ച്ചകളാണ്. അസഭ്യവര്‍ഷവും ഉണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group