Home-bannerKeralaNewsTrending

കേരളത്തിന് പുതിയ രണ്ട് മെമു ട്രെയിനുകള്‍ കൂടി

കൊച്ചി: കേരളത്തിന് പുതിയതായി രണ്ട് പ്രതിദിന മെമു ട്രെയിനുകള്‍ കൂടി അനുവദിച്ചു. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി നിര്‍മ്മിക്കുന്ന 12 കോച്ചുകളുള്ള ട്രെയിനുകള്‍ ഈ മാസം അവസാനത്തോടെ തിരുവനന്തപുരം ഡിവിഷനു കൈമാറും. കൊല്ലം-കോട്ടയം, കൊല്ലം-തിരുവനന്തപുരം എന്നീ റൂട്ടിലാകും ഇവ ഓടിക്കുക. നിലവില്‍ ശനിയാഴ്ച സര്‍വ്വീസില്ലാത്ത മെമു സര്‍വ്വീസുകള്‍ പ്രതിദിനമാകും.

പരമ്പരാഗത കോച്ചുകളുളള പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പകരം മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) ട്രെയിനുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിനു 2 പുതിയ മെമു റേക്കുകള്‍ ലഭിക്കുക. ഇതില്‍ കൂടുതല്‍ പേര്‍ക്കു യാത്ര ചെയ്യാമെന്നതിനൊപ്പം പെട്ടെന്നു വേഗം കൂട്ടാനും കുറയ്ക്കാനും കഴിയുകയും ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker