‘വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ല, സാഹചര്യം അതായിരുന്നുവെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല’ മീര വാസുദേവ് പറയുന്നു
ഹോളിവുഡില്‍ ആരംഭിച്ച മീ ടു വാവാദം ഇന്ത്യന്‍ സിനിമയെയും ഒരു പിടിച്ചു കുലുക്കിയിരിന്നു. മലയാളത്തിലേതടക്കം നടിമാര്‍ മീ ടു വെളിപ്പെടുത്തലുമായി രംഗത്തു വന്നതോടെ പല പ്രമുഖരുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീണിരിന്നു. എന്നാല്‍ ഇപ്പോള്‍ നടി മീര വാസുദേവിന്റെ പ്രസ്താവനയാണ് വന്‍ വിവാദമായിരിക്കുന്നത്.
വഴങ്ങി കൊടുത്തിട്ട് അത് പറഞ്ഞ് നടക്കുന്നത് മര്യാദ അല്ലെന്നാണ് മീര വാസുദേവ് പറയുന്നത്. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ലെന്നും അതിലും ഭേദം പറയാതിരിക്കുന്നതാണെന്നും മീര വ്യക്തമാക്കുന്നു. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ചതിനുശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണ്, ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം.- മീര പറയുന്നു.
താന്‍ ബോള്‍ഡ് ആയിട്ടേ സംസാരിക്കൂ എന്നും വീട്ടുക്കാര്‍ അങ്ങനെയാണ് തന്നെ വളര്‍ത്തിയതെന്നും നടി പറയുന്നു.’സ്വന്തം നിലപാടില്‍ ഉറച്ച് നിന്നാല്‍ ആരും ആരെയും ചൂഷണം ചെയ്യില്ല. ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പ്രതികരിക്കും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല.’ താരം പറയുന്നു. ഇതിനോടകം മീരയുടെ പ്രസ്താവന പലവിധത്തിലുള്ള വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.